കോവൂരുകാരനായ നടന്‍ വിനോദ് കുമാറിന്റെ തറവാട്ട് വീട്ടിലെത്തുന്ന അതിഥികൾക്ക് മനോഹരമായ ഒരതിശയം തന്നെ അവിടെ കാത്തിരിപ്പുണ്ട്. ഗേറ്റ് തുറന്ന് വീടിന്റെ കോമ്പൗണ്ടിലേക്ക് കയറുന്നതോടെ നല്ല അസ്സൽ മുല്ലപ്പൂവിന്റെ മണം അതിഥികളെ വരവേൽക്കും. പിന്നെ കാഴ്ചയിൽ പടർന്നു പന്തലിച്ച് അതിസുന്ദരിയായ മണിമുല്ല എന്ന നാഗവള്ളി മുല്ലയും. വിനോദ് കോവൂര്‍ തന്നെയാണ് ഈ മനോഹര ദൃശ്യം അതിഥികൾക്കായി പങ്കുവച്ചിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് ഒരു നഴ്സറിയില്‍ നിന്ന് കൊണ്ടുവന്ന് നട്ടതാണ് ഈ മുല്ല ചെടി. ഇപ്പോള്‍ വീടിന് അടുത്തുളള ഒരു മരം വഴി വലിഞ്ഞ് കയറി തറവാട് വീട്ടിലെ ടെറസ് മുഴുവന്‍ പടര്‍ന്ന് വൃന്ദാവനമായിരിക്കുകയാണ് ഈ മുല്ല ചെടി. ശരിക്കും കാണേണ്ട കാഴ്ച തന്നെ. ഡിസംബര്‍ മാസത്തില്‍ പൂക്കുന്ന മുല്ലയ്ക്ക് മൂന്നു-നാല് ദിവസം മാത്രമേ ആയുസ്സുളളൂ. മണിമുല്ലയുടെ സുഗന്ധം നുകരനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്.