ADVERTISEMENT
നടി അഞ്ജലിയുമായുള്ള പ്രണയം ഒരിക്കൽ കൂടി തുറന്നു പറഞ്ഞു നടൻ ജയ്. എങ്കേയും എപ്പോതും എന്ന ചിത്രത്തിൽ ഒരുമിച്ച ഈ താരജോഡികൾ സിനിമയിലെപ്പോലെ യഥാർത്ഥ ജീവിതത്തിലും പ്രണയബദ്ധരാവുകയായിരുന്നു. ആദ്യമൊക്കെ ഇരുവരും ഈ വാർത്ത ഗോസിപ്പാണെന്നു പറഞ്ഞു തള്ളിയെങ്കിലും പിന്നീട് തുറന്നു സമ്മതിക്കുകയായിരുന്നു. അഞ്ജലിയുടെ ജന്മദിനത്തിൽ പങ്കുവച്ച ട്വീറ്റിലൂടെ ജയ് ഒരിക്കൽ കൂടി പ്രണയം തുറന്നു സമ്മതിച്ചു.

”എന്റെ ജീവിതത്തിലെ ഓരോ ദിവസവും നീ സ്പെഷലാക്കി മാറ്റി. ദൈവവും ഞാനും നിനക്കൊപ്പം എന്നുമുണ്ടാകും” അഞ്ജലിക്ക് പിറന്നാൾ ആശംസിച്ച് ജയ് ട്വിറ്ററിൽ കുറിച്ചു. ‘എന്നും കൂടെ ഉണ്ടാകുമെന്നു പറഞ്ഞതിൽ സന്തോഷ’മുണ്ടെന്നായിരുന്നു അഞ്ജലിയുടെ മറുപടി.

അടുത്തിടെ ദോശ ചാലഞ്ചിലൂടെ ഇരവുരം വാർത്തകളിൽ നിറഞ്ഞഇരുന്നു. ജ്യോതിക നായികയാകുന്ന ‘മഗളിര്‍ മട്ടും’ എന്ന പുതിയ ചിത്രത്തിനായി ഭര്‍ത്താവും നടനുമായ സൂര്യ സമൂഹ മാധ്യമങ്ങളില്‍ ‘ദോശ ചലഞ്ച്’നടത്തി. നടന്‍ മാധവനെയും സംവിധായകന്‍ വെങ്കട്ട് പ്രഭുവിനെയുമാണ് സൂര്യ വെല്ലുവിളിച്ചത്. ചലഞ്ച് ഏറ്റെടുത്ത വെങ്കട്ട് പ്രഭു പറ്റുമെങ്കില്‍ നിന്റെ പ്രിയപ്പെട്ടവള്‍ക്കൊപ്പം ചലഞ്ച് ചെയ്യൂ എന്ന് ജയ്‌യെ വെല്ലുവിളിച്ചു. വെങ്കട്ട് പ്രഭുവിന്റെ വെല്ലുവിളി ഏറ്റെടുത്ത ജയ് അഞ്ജലിക്കൊപ്പം ദോശ ചലഞ്ച് ഏറ്റെടുക്കുന്ന ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT