ADVERTISEMENT

അന്തരിച്ച നടൻ രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയായി. കോഴിക്കോട് സ്വദേശിയായ ദുബായിലെ എമിറേറ്റ്സ് ബാങ്കിലെ ഉദ്യോഗസ്ഥൻ മിലുവാണ് വരൻ. കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്ന വിവാഹച്ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖർ  പങ്കെടുത്തു.

paru-ratheesh2

നിര്‍മാതാവ് സുരേഷ് കുമാറും ഭാര്യ മേനക സുരേഷുമാണ് രക്ഷിതാവിൻറെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ നടത്തിയത്. നടൻ സുരേഷ് ഗോപി കുടുംബത്തോടൊപ്പം വിവാഹത്തിൽ പങ്കെടുത്തു. ജലജ, വിധുബാല, സുധീഷ്, സുരാജ് വെഞ്ഞാറമൂട്, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തു. നടന്‍ രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളാണ് പാര്‍വതി രതീഷ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT