ഒരുകാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരസുന്ദരിയായിരുന്നു നസ്രിയ. തമിഴിലും മലയാളത്തിലുമായി കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനിന്ന സമയത്താണ് നസ്രിയ സിനിമയോട് ബൈ പറഞ്ഞുപോയത്. യുവനടൻ ഫഹദ് ഫാസിലിനെ വിവാഹം ചെയ്ത് കുറച്ചുകാലം വെള്ളിത്തിരയിൽ നിന്ന് മാറി നിന്നെങ്കിലും, ഇപ്പോൾ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.

മഞ്ചാടിക്കുരു മുതൽ ബാംഗ്ളൂർ ഡേയ്‌സ് വരെ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്ത സംവിധായിക അഞ്ജലി മേനോന്റെ ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചുവരുന്നത്. പൃഥ്വിരാജാണ് സിനിമയിൽ നായകനായെത്തുന്നത്. പൃഥ്വിയുടെ ജോഡിയായെത്തുന്നത് പാർവതിയാണ്. നസ്രിയയുടെ വേഷം സസ്‌പെൻസ് ആയിരിക്കും. അടുത്ത ദിവസം നസ്രിയയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവതാരകയായി തിളങ്ങിയ കാലത്തുള്ള ചിത്രങ്ങളാണ് ഇവ.
