ADVERTISEMENT

മോഹൻലാൽ എന്ന പ്രതിഭയുടെ സിംപ്ലിസിറ്റിയെക്കുറിച്ചുള്ള വാർത്തകൾ മുമ്പും ആരാധകർ സോഷ്യൽമീഡിയയിൽ അഭിമാനത്തോടെ പങ്കുവച്ചിട്ടുണ്ട്. താര ജാഡകളില്ലാതെ ലൊക്കേഷനുകളിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാലിതാ ഇപ്പോൾ മറ്റൊരു ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആശുപത്രി ഒപിയുടെ ക്യൂവിൽ സാധാരണക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലിനെ കണ്ട് പ്രേക്ഷകർ പറഞ്ഞു,‘ലാലേട്ടൻ സൂപ്പറാ...’.

ചെന്നൈയിലെ അപ്പോളോ ഹോസ്പ്പിറ്റലില്‍ നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് വൈറലാകുന്നത്. ഒടിയന്‍ എന്ന സിനിമക്കുവേണ്ടി വേഗത്തില്‍ തടി കുറയ്ക്കുന്നതിനും രൂപ മാറ്റത്തിനും വേണ്ടി നൂതന ശാസ്ത്രീയ ചികിത്സക്ക് വിധേയമാകുന്ന മോഹന്‍ലാല്‍ തന്‍റെ നോർമൽ ചെക്കപ്പിന് എത്തിയതാണ് ഇവിടെ.

lalettan2
ADVERTISEMENT

മിക്ക സ്വകാര്യ ആശുപത്രികളിലും വി.വി.ഐ.പി’കള്‍ക്ക് നേരത്തെ ഏർപ്പാടാക്കിയ പ്രത്യേക പരിഗണനയുടെ ഭാഗമായി ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തിന്‍റെ സഹായം ആശുപത്രികള്‍ ഒരുക്കാറുണ്ട്. എന്നാൽ ലാലേട്ടൻ ക്യൂ നിൽക്കുന്നത് കണ്ട് ഡോക്ടർമാർ പിന്നീട് ഇദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT