നടി ഭാവനയും കന്നഡ സിനിമാ നിർമാതാവ് നവീനും തമ്മിലുളള വിവാഹത്തിന്റെ തീയതി നിശ്ചയിച്ചു. ഈ മാസം 22 ന് തൃശൂരിൽ വച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ ഭാവനയുടെ കഴുത്തിൽ നവീൻ മിന്നു ചാർത്തും. വിവാഹനിശ്ചയം പോലെ തന്നെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തിൽ പങ്കെടുക്കുക.

ഭാവനയുടെ ആദ്യ കന്നട ചിത്രമായ റോമിയോ നിർമ്മിച്ചത് നവീനാണ്. ആ പരിചയത്തിൽ നിന്നാണ് സ്നേഹബന്ധം ഉടലെടുത്തത്. നടി ഭാവനയുടെ വിവാഹം മാറ്റിവെച്ചുവെന്ന തരത്തില്‍ ഓൺലൈനുകളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കൈകളിൽ ടാറ്റു പതിക്കുന്ന ഭാവനയുടെ വിഡിയോ പ്രചരിച്ചിരുന്നു. വിവാഹത്തിനു മുന്നോടിയായാണ് ഭാവന ടാറ്റു പതിച്ചതെന്ന് ചിലർ ചൂണ്ടിക്കാട്ടിയിരുന്നു. ഭാവനയുടെ കൈകളിൽ ടാറ്റു പതിക്കുന്ന വിഡിയോ ചുവടെ: