ഭാവനയുടെ വിവാഹ വിശേഷങ്ങളാണ് ഇന്റര്‍നെറ്റ് ലോകത്ത് കറങ്ങി നടക്കുന്നത്. കല്യാണ മേളങ്ങള്‍ക്കൊപ്പം കൂട്ടുകാരിയായ നടി മൃദുല മുരളിയുടെ കൈകള്‍ ഭാവന തട്ടിമാറ്റിയ വീഡിയോയും വൈറലായിരുന്നു. പല തരത്തില്‍ ഇക്കാര്യം വളച്ചൊടിച്ച് ഗോസിപ്പുകളും നിറഞ്ഞു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മൃദുല തന്നെ വ്യക്തമാക്കുകയാണ്.
കല്യാണത്തിന് ദിവസങ്ങള്‍ മുമ്പേ ഞങ്ങള്‍ ഭാവനച്ചേച്ചിയുടെ ഒപ്പമുണ്ടായിരുന്നു. എല്ലാം നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നു. തലേന്ന് മൈലാഞ്ചിക്കല്യാണത്തിന് അടക്കം ഞങ്ങള്‍ അത്ര ആഘോഷത്തിലായിരുന്നു. കല്യാണത്തിന്റെ അന്ന് ഞങ്ങള്‍ ആറുപേരും കോഫി ബ്രൗണ്‍ സാരി ഉടുക്കണമെന്നതടക്കം പ്ലാന്‍ ചെയ്തു. വേദിയിലേക്ക് ഭാവേച്ചി കടന്നുവരുമ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടാകണം എന്നതായിരുന്നു തീരുമാനം.
ഞങ്ങള്‍ ഹോട്ടലില്‍ നിന്ന് ഒരുങ്ങിയിറങ്ങി ട്രാഫിക്കില്‍ പെട്ടുപോയി. അതോടെ പണിപാളി. പത്തുമിനിറ്റ് വൈകിയ ഞങ്ങളോട് ഭാവേച്ചി ദേഷ്യത്തിലായി. ഇനി നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട എന്നൊക്കെ വിളിച്ചുപറഞ്ഞ് പിണങ്ങി. അത്ര ജെനുവിന്‍ ആയ സൗഹൃദമാണ് ഞങ്ങളുടേത്. സന്തോഷന്മമാണെങ്കിലും സങ്കടമാണെങ്കിലും ദുഃഖമാണെങ്കിലും അത് പ്രകടിപ്പിച്ചിരിക്കും. മൃദുല വ്യക്തമാക്കി.

ഭാവേച്ചിയുടെ പിണക്കം മാറ്റാന്‍ ചേര്‍ത്തുപിടിച്ച് ഒരു സോറി പറഞ്ഞ എന്നോട് ആ പരിഭവം കാട്ടിയ ഭാവനയെയാണ് നിങ്ങള്‍ ആ വിഡിയോയില്‍ കണ്ടത്. ഇതാണ് ആളുകള്‍ വളച്ചൊടിച്ചത്. കഷ്ടമല്ലാതെ എന്തുപറയാന്‍. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കെല്ലാം ഒപ്പം ഭാവനയുടെ വിവാഹത്തില്‍ പങ്കെടുത്ത ദിവസം പോലെ വേറെ സന്തോഷിച്ച ദിനങ്ങളില്ലെന്നും മൃദുല പറയുന്നു.