കോമഡി താരം സുബി സുരേഷ് മലയാളി പ്രേക്ഷകര്‍ക്കെല്ലാം സുപരിചിതയാണ്. ആദ്യകാല കോമഡി പരമ്പരകൾ മുതൽ ടെലിവിഷൻ കോമഡി രംഗത്തും സ്റ്റേജ് ഷോകളിലും സജീവമാണ് സുബി. പിന്നീട് പലരും കടന്നുവന്നെങ്കിലും തന്റേതായ ഒരിടം കോമഡി രംഗത്ത് സുബിക്ക് നല്‍കിയിട്ടുണ്ട് പ്രേക്ഷകര്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിരുന്ന സുബി പക്ഷെ ജീവിതത്തില്‍ ഇപ്പോഴും ഒറ്റയ്ക്കാണ്. വിവാഹ പ്രായം എത്തിയിട്ടും ഒറ്റത്തടിയായി നില്‍ക്കുന്നതെന്താണെന്ന ചോദ്യത്തിന് സുബി പറയുന്നതിങ്ങനെ. ഈ പ്രായം വരെ ഞാനാരെയും പ്രണയിച്ചിട്ടില്ല എന്ന് പറഞ്ഞാല്‍ എനിക്കെന്തോ അസുഖമാണെന്ന് ആളുകള്‍ കരുതും. ‘ഞാന്‍ പ്രണയിച്ചിട്ടുണ്ട്. എന്നാല്‍ ആ ബന്ധം ജീവിതത്തിലേക്ക് ഉണ്ടാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരസ്പര സമ്മതത്തോടെ പിരിഞ്ഞു.’
സുബിയുടെ വാക്കുകള്‍ ഇങ്ങനെ:
ഞങ്ങള്‍ തമ്മില്‍ ഒരു സംസാരം ഉണ്ടായപ്പോള്‍ അദ്ദേഹം എന്റെ അടുത്ത് ചോദിച്ചു, ‘അമ്മയ്ക്ക് എന്തെങ്കിലും ജോലിക്ക് പോയിക്കൂടെ’ എന്ന്. അതെന്തിനാണ് അമ്മ ജോലിക്ക് പോകുന്നത്, കുടുംബം ഞാന്‍ നോക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അമ്മയ്ക്ക് നല്ല ആരോഗ്യവും ചുറുചുറുക്കും ഉണ്ടല്ലോ’ എന്നായിരുന്നു മറുചോദ്യം. അദ്ദേഹത്തിന് എന്റെ വീട്ടിലെ കാര്യങ്ങളൊക്കെ അറിയാം. കുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് ഞാനാണെന്നും അദ്ദേഹത്തിനറിയാം. എന്നിട്ടും എന്തിനാണ് അമ്മയെ ജോലിക്ക് അയക്കാന്‍ ആവശ്യപ്പെട്ടത് എന്ന സംശയം എന്നെ ആശയക്കുഴപ്പത്തിലാക്കി. വിവാഹം കഴിഞ്ഞാല്‍ എന്നെ പൂര്‍ണമായും പറിച്ചുകൊണ്ടു പോവുക എന്നതാണ് അദ്ദേഹത്തിന്റെ ഉദ്ദേശം.
അദ്ദേഹമാണ് എനിക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് തന്നത്. ആ അക്കൗണ്ട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് എനിക്ക് അദ്ദേഹം തന്നെ ഒരു അക്കൗണ്ട് എടുത്ത് തന്നത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ഞാന്‍ സമ്പാദിക്കുന്നത് എല്ലാം എന്റെ പേരില്‍ തന്നെ ഉണ്ടാവണം. കുടുംബത്തിലേക്ക് പോകരുത് എന്ന സ്വാര്‍ത്ഥതയായിരുന്നു അതിനുപിന്നില്‍.
എനിക്ക് സംശയങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഈ ബന്ധം ഇനി മുന്നോട്ട് പോകില്ല എന്ന് എനിക്കു തോന്നി. ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. അങ്ങനെ പരസ്പരം സംസാരിച്ച് ഇരുവരുടെയും സമ്മതത്തോടെയാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അദ്ദേഹം ഇപ്പോള്‍ വേറെ വിവാഹമൊക്കെ കഴിച്ചു. ഇടയ്‌ക്കൊക്കെ കാണാറുണ്ട്. ഞങ്ങളിപ്പോഴും നല്ല സുഹൃത്തുക്കളാണ്. വിവാഹം കഴിക്കില്ല എന്നൊന്നും ഞാന്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഒരു അറേഞ്ച്ഡ് മാര്യേജിന് എനിക്ക് താത്പര്യമില്ല. പ്രണയിച്ച് പരസ്പരം മനസ്സിലാക്കി വിവാഹം കഴിക്കണം.