ADVERTISEMENT
വിവാഹിതയായ ശേഷം സിനിമയില്‍ നായികയായി തിളങ്ങിയ ഒരാളാണ് നടി അനു സിത്താര. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ താരം തന്റെ പ്രണയത്തെ കുറിച്ച് ഈ വാലന്റൈൻ ദിനത്തിൽ തുറന്നുപറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

"ഞാന്‍ പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് വിഷ്ണുവേട്ടനെ ആദ്യമായി ശ്രദ്ധിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങിവരുന്ന എന്നെയും കാത്ത് പതിവായി ചായക്കടയുടെ മുന്നില്‍ അദ്ദേഹം കാത്തുനിൽക്കുമായിരുന്നു. എന്നാല്‍ വിഷ്ണുവേട്ടന്‍ എന്റെ അടുത്ത് വരുകയോ, ശല്യപ്പെടുത്തുകയോ സംസാരിക്കുകയോ ഒന്നും ചെയ്യുമായിരുന്നില്ല. എന്നിട്ടും ആളുകള്‍ സ്ഥിരമായി വരുന്ന ആ ചെറുപ്പക്കാരനെ ശ്രദ്ധിച്ചു തുടങ്ങി. അതെനിക്ക് മനസ്സിലായി, ഒപ്പം ഇതുമൂലം ഉണ്ടാവുന്ന പ്രത്യാഘാതത്തെ കുറിച്ച് ഞാൻ ഭയന്നിരുന്നു.  കാരണം ആ പ്രദേശത്തുള്ളവര്‍ക്ക് എന്റെ കുടുംബത്തെ നന്നായി അറിയാം, പ്രത്യേകിച്ചും അച്ഛനെ.

അതുകൊണ്ടു ഞാൻ അമ്മയുടെ മൊബൈല്‍ വാങ്ങിച്ചു അദ്ദേഹത്തോട് എന്റെ ഇഷ്ടക്കേട് അറിയിച്ചു. ഇനി എന്നെ കാത്ത് നില്‍ക്കരുതെന്നും ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ വീട്ടില്‍ വലിയ പ്രശ്‌നമാകുമെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെ ആവശ്യം വിഷ്ണുവേട്ടന്‍ നിരാകരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അടുത്ത ദിവസം തൊട്ട് അദ്ദേഹത്തെ അവിടെയെങ്ങും കാണാനായില്ല. അതെന്നില്‍ വലിയ ഉത്കണ്ഠ ഉണ്ടാക്കി. ആ ആകാംക്ഷയില്‍ ഞാന്‍ അദ്ദേഹത്തെ വിളിച്ചു.

എന്റെ വാക്കുകളെ വിലമതിക്കുന്ന അദ്ദേഹത്തിന്റെ ഗുണമാണ് എന്നെ ആദ്യം ആകര്‍ഷിച്ചത്. ഞങ്ങളുടെ രണ്ടുപേരുടെയും പ്രണയബന്ധത്തില്‍ വീട്ടുകാര്‍ എതിരായിരുന്നു. വിഷ്ണുവേട്ടന്റെ കുടുംബവും ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ചുതന്നെ നിന്നു. അവര്‍ക്ക് പിന്നെ സമ്മതിക്കാതെ വേറെ വഴിയില്ലായിരുന്നു.

വിഷ്ണുവേട്ടന്‍ ഇല്ലാതൊരു ജീവിതമായിരുന്നെങ്കില്‍ സാധാരണ ജോലി ചെയ്‌തോ വീട്ടമ്മയായോ ഒതുങ്ങിപോകുമായിരുന്നു. എന്നെക്കാള്‍ അഞ്ച് വര്‍ഷം മൂത്തതാണ് വിഷ്ണുവേട്ടന്‍. പക്ഷേ ആളുകള്‍ അദ്ദേഹത്തെ എന്റെ അനിയനായും ബന്ധുവായും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഈ ചെറുപ്പത്തില്‍ എനിക്ക് അസൂയയുണ്ട്."
-അനു സിത്താര പറയുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT