ADVERTISEMENT
കന്മദത്തിലും ആറാം തമ്പുരാനിലുമെല്ലാം മോഹന്‍ലാലിനൊപ്പം വിസ്മയപ്രകടനങ്ങളുമായി മഞ്ജു തിളങ്ങിയിരുന്ന മലയാള സിനിമാക്കാലം മലയാളികള്‍ ഇനിയും മറന്നിട്ടില്ല. എന്നാല്‍ മഞ്ജുവിന്റെ തിരിച്ചു വരവിലും വില്ലന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍ ലാലേട്ടനൊപ്പം തിളങ്ങി. ശോഭനയ്ക്കും രേവതിക്കും പാര്‍വതിക്കുമൊക്കെ ശേഷം പ്രിയ പ്രേക്ഷകര്‍ നേഞ്ചേറ്റിയ ആ കെമിസ്ട്രി വീണ്ടും സ്ക്രീനിലെത്തി. ഇപ്പോളിതാ മോഹന്‍ലാലിന്റെ പേരില്‍ മോഹന്‍ലാല്‍ നായകനാകാതെ എത്തുന്ന ചിത്രത്തിന്‍ മഞ്ജു ലാലേട്ടന്റെ കട്ട ഫാനായി എത്തുകയാണ്.

മഞ്ജുവിനൊപ്പം ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തിലെത്തുന്ന  സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്ന ചിത്രം വെള്ളിത്തിരയിലെത്താനൊരുങ്ങുമ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷനില്‍ മഞ്ജു ലാലേട്ടനു നല്‍കി സ്നേഹം നിറച്ച മുത്തം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയ ചടങ്ങില്‍ കൊച്ചിയിലെ ലുലുമാളിനെ പുളകമണിയിച്ചായിരുന്നു ആ ഫ്ലൈയിങ് കിസ്.

ലുലുമാളില്‍ കൂടിനിന്ന ഏവരും മഞ്ജുവിനൊപ്പം ലാലേട്ടന് സ്‌നേഹ ചുംബനം നല്‍കി. ആരാധകരുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മഞ്ജുവിനും ഇന്ദ്രജിത്തിനുമൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു. വിഡിയോ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT