ADVERTISEMENT

2017 നെ ഇളക്കി മറിച്ച ആ മലയാളം ഗാനം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ, ജിമിക്കി കമ്മല്‍...അത്രയേറെ ആവേശമാണ് യുവാക്കള്‍ക്ക് ആ നൃത്തവും പാട്ടും. കടലും കടന്ന് വിദേശീയര്‍ പോലും നൃത്തം വച്ച ആ ഗാനത്തിന്റെ  ആഘോഷം അവസാനിച്ചിട്ടില്ല. മോഹന്‍ലാല്‍ ആരാധകര്‍ക്കിടയില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി കറങ്ങി നടക്കുകയാണ് ഇപ്പോഴും അത്. മോഹന്‍ലാലും പ്രണവും നൃത്തം ചെയ്ത ജിമിക്കി കമ്മല്‍ വിഡിയോകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റ് ആയിരുന്നു. ഇതാ അടുത്തിടെ മസ്ക്കറ്റില്‍ നടന്ന ഷോയില്‍ മോഹന്‍ലാല്‍ നര്‍ത്തകര്‍ക്കൊപ്പം ജിമിക്കി കമ്മലിന് ചുവടു വയ്ക്കുന്ന വിഡിയോയും ശ്രദ്ധ നേടുകയാണ്.

 

ADVERTISEMENT

കാഴ്ചക്കാര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു നൂറോളം പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ലലേട്ടന്‍റെ കിടിലന്‍ നൃത്തം. ജിമിക്കി കമ്മല്‍ ഡാന്‍സ് പെര്‍ഫോമന്‍യിനായി വേദിയിലെത്തിയ പെണ്‍കുട്ടികള്‍ ലാലേട്ടന്‍റെ ഒന്നിച്ച് ഡാന്‍സ് കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ചു. ആദ്യം മടിച്ചെങ്കിലും നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനം ചേര്‍ന്നു പാടി അവര് താരത്തോട് സ്റ്റേജിലെത്താന്‍ അഭ്യര്‍ത്ഥിച്ചു. അപ്പോഴാണ് മോഹന്‍ലാല്‍ വേദിയിലെത്തി നൃത്തത്തിന് ഹരം പകര്‍ന്നത്.

ADVERTISEMENT
ADVERTISEMENT