ADVERTISEMENT

ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും മകള്‍ പ്രാര്‍ത്ഥന പാടിയ ഹിന്ദി ഗാനം വൈറലാകുന്നു. ഇത്തവണ ബോളിവുഡ് ഹിറ്റ് ഗാനം പാടിയാണ് പ്രാർത്ഥന താരമായത്. രൺബീർ കപൂർ-അനുഷ്ക ശർമ്മ ജോഡികളായ യേ ദിൽ ഹേ മുഷ്കിൽ എന്ന സിനിമയിലെ ചന്നാ മേരേ യാ മേരേ യാ എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്.

എന്നാല്‍ ആദ്യമായിട്ടല്ല സോഷ്യല്‍ മീഡിയ പ്രാര്‍ത്ഥനയുടെ ഗാനം ഏറ്റെടുക്കുന്നത്. നേരെത്തെയും ഈ കൊച്ചുമിടുക്കി പാടിയ പാട്ടുകള്‍ വൈറലായിരുന്നു. പാട്ടുകള്‍ക്ക് പുറമെ ഡബ്സ്മാഷിലും, ഗിത്താർ വായനയും താരമാണ് പ്രാര്‍ത്ഥന. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്.

അച്ഛൻ ഇന്ദ്രജിത്ത് നായകനാവുന്ന മോഹൻലാൽ സിനിമയിലും പ്രാർത്ഥന പാടിക്കഴിഞ്ഞു. ലാലേട്ടാ…. എന്ന ഗാനമാണ് പ്രാർത്ഥന പാടിയത്. സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ഏവരും അന്വേഷിച്ചത് ഈ ഗാനം പാടിയത് ആരാണെന്നായിരുന്നു. ഒടുവിൽ ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് വരനാട് ഫെയ്സ്ബുക്കിലൂടെയാണ് ഗാനം പാടിയത് പ്രാർത്ഥനയാണെന്ന വിവരം അറിയിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT