ADVERTISEMENT

സൂപ്പര്‍ റൊമാന്റിക് ജോഡി ആയി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍ താരയും വിഘ്നേഷ് ശിവനും യുഎസില്‍. ഹോളി അവധിദിനങ്ങള്‍ അമേരിക്കയില്‍ ആഘോഷമാക്കുക മാത്രമല്ല  ഓസ്‌കാര്‍ ആഘോഷങ്ങളില്‍ പങ്കു ചേരാനാണ് തമിഴിലെ പ്രിയ സംവിധായകനും കാമുകിയും യുഎസില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ലോസാഞ്ചല്‍സ്, മലിബു, സാന്റാ മോനിക്ക എന്നിവിടങ്ങളില്‍ വെച്ചെടുത്ത മനോഹര ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് പുറത്തു വിട്ടത്.  

വിഘ്നേഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ താനാ സേര്‍ന്ത കൂട്ടത്തില്‍ സൂര്യയായിരുന്നു നായകന്‍. ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷനാണ് നേടിയത്.


nayan_vig7
ADVERTISEMENT


പ്രഭുദേവയുമായുള്ള വേര്‍പിരിയലിനു ശേഷം  നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്‍ വിഘ്‌നേഷുമായി നയന്‍സ് പ്രണയത്തിലായത്.

nayan_vig6


ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ഇവര്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.

nayan_vig4
ADVERTISEMENT


നയന്‍താരയുടെ പിറന്നാള്‍,  വിഘ്നേഷിന്റെ പിറന്നാള്‍ വാലന്റൈന്‍സ് ദിനം പോലുള്ള  ആഘോഷങ്ങള്‍ എന്നിങ്ങനെ എല്ലാ പ്രധാനപ്പെട്ട ദിവസങ്ങളിലും ഒന്നിച്ചു ചേരാന്‍ ഇരുവരും ശ്രമിക്കാറുണ്ട്.

nayan_vig5

 

nayan_vig2
ADVERTISEMENT

ഉടന്‍ തന്നെ വിവാഹം ഉണ്ടാകുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.
 

ADVERTISEMENT