ADVERTISEMENT
താരദമ്പതികളായ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയുടെ ചിത്രങ്ങൾ വളരെ അപൂർവമായി മാത്രമേ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയുള്ളൂ. പൃഥ്വിയുടെ ആരാധകർക്ക് ഏറെയിഷ്ടമാണ് അല്ലിമോളുടെ ചിത്രങ്ങൾ കാണാൻ. രണ്ടു ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജ് പങ്കുവച്ച മകളുടെ ചിത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.  

മകൾക്കു വേണ്ടി അച്ഛനും അമ്മയും നടത്തിയ പിടിവലിയായിരുന്നു ആരാധകരെ കൂടുതൽ രസിപ്പിച്ചത്. ജനാലയ്ക്ക് പുറംതിരിഞ്ഞു നില്‍ക്കുന്ന മകളുടെ ചിത്രത്തിന് താഴെ 'സ്‌പൈഡര്‍മാന്‍ സൂപ്പര്‍ ഹീറോ' എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വി ഷെയർ ചെയ്തത്.

മകളുടെ ഫോട്ടോയ്‌ക്ക് താഴെ 'മൈ ബേബി' എന്ന സുപ്രിയ സ്‌നേഹത്തോടെ കുറിച്ചു. അതിന് തൊട്ടുതാഴെ പൃഥ്വിയുടെ വകയായി 'മൈന്‍' എന്ന മറുപടിയും വന്നു. വിട്ടുകൊടുക്കാതെ 'ഓ പിന്നെ..' എന്ന കമന്റുമായി സുപ്രിയ വീണ്ടുമെത്തി. എന്നാല്‍ മകളുടെ പേരിൽ നിങ്ങള്‍ തമ്മില്‍ തല്ലരുതെന്നും കുട്ടികള്‍ക്കായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ചെയ്യൂ എന്നുമായി ആരാധകർ. 
ADVERTISEMENT
ADVERTISEMENT
ADVERTISEMENT