ADVERTISEMENT
അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ടെന്നീസ് താരം സാനിയ മിർസയും ഭർത്താവ് ശുഐബ് മാലിക്കും. ആഘോഷപൂർവം നടത്തിയ താരത്തിന്റെ ബേബി ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഭർത്താവിനും സഹോദരിക്കുമൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന സാനിയയുടെ ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.

താരത്തിന്റെ വണ്ണം കൂടിയതും വസ്ത്രധാരണവുമാണ് ചില ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഗർഭകാലത്തിൽ സ്ത്രീകളുടെ ശരീരഭാരം വർധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാൽ അങ്ങനെയുള്ളപ്പോൾ വസ്ത്രധാരണത്തിൽ അൽപ്പം കൂടി ശ്രദ്ധിക്കണമെന്നും ഇവർ സാനിയയെ ഉപദേശിക്കുന്നു. വസ്ത്രം സ്വാതന്ത്ര്യം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണെന്നറിയാമെങ്കിലും ആഘോഷങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ചിലർ പറയുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT