മോഹൻലാലിന്റെ നായികയായി വന്ദനം എന്ന ചിത്രത്തില്‍ തിളങ്ങി, മലയാളികളുടെ മനസ്സിൽ ഇടം നേടിയ അന്യഭാഷാ താരമാണ് ഗിരിജ ഷെട്ടാർ. ഗാഥ എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ താരത്തിന്.
രണ്ടേ രണ്ട് സിനിമകളിൽ മാത്രമാണ് ഗിരിജ അഭിനയിച്ചിട്ടുള്ളത്. മറ്റൊരു ചിത്രം ‘ഗീതാഞ്ജലി’.
ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്കു ശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു. കന്നഡയിലൂടെയാണ് ഈ തിരിച്ചുവരവ്. രക്ഷിത് ഷെട്ടിയുടെ പരംവാ സ്റ്റുഡിയോസ് നിർമിക്കുന്ന ‘ഇബ്ബനി തബ്ബിട ഇലെയാലി’യാണ് ചിത്രം. നവാഗതനായ ചന്ദ്രജിത്ത് ബെളിയപ്പ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗിരിജയുടെ വേഷം എന്താണെന്ന് നിർണയിച്ചിട്ടില്ല. അങ്കിത അമരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.