ADVERTISEMENT

വലിയ വിജയവും ചർച്ചയുമായ ‘മാമന്നൻ’ നു ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘മാരീശൻ’ ന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘വേട്ടയും വേട്ടക്കാരനും’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു.

ADVERTISEMENT

അതേസമയം, രോമാഞ്ചം സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ആവേശമാണ് ഫഹദിന്റെ പുതിയ മലയാളം ചിത്രം. സിനിമ ഏപ്രിലില്‍ തിയറ്ററിലെത്തുമെന്നാണ് വിവരം.

ADVERTISEMENT
ADVERTISEMENT