ADVERTISEMENT

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം ‘ദി രാജാസാബ്’ ന്റെ പുതിയ പോസ്റ്റർ ഹിറ്റ്. തകർപ്പൻ സ്റ്റൈലിലും സ്വാഗിലുമുള്ള പ്രഭാസിന്റെ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. പ്രഭാസിന്‍റെ 45 ആം ജന്മദിനമായ ഒക്ടോബർ 23ന് പ്രേക്ഷകർക്കായി ഒരു റോയൽ ട്രീറ്റ് കാത്തിരിക്കുന്നു എന്നൊരു സർപ്രൈസും പോസ്റ്ററിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി രാജാസാബ്’ൽ മാളവിക മോഹനനാണ് നായികയായെത്തുന്നത്. ഹൊറർ റൊമാന്റിക് കോമഡിയാണ് ചിത്രമെന്നാണ് സൂചന. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2025 ഏപ്രിൽ 10നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

ADVERTISEMENT

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് നിർമാണം. വിവേക് കുച്ചിബോട്‌ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം – കാർത്തിക് പളനി, ചിത്രസംയോജനം – കോത്തഗിരി വെങ്കിടേശ്വര റാവു.

ADVERTISEMENT
ADVERTISEMENT