ADVERTISEMENT

മകന്‍ അയാന്റെ ജന്മദിനം ആഘോഷിച്ച് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ വീട്ടില്‍ നടന്ന ആഘോഷത്തിന്റെ ചിത്രം അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

അല്ലു, സ്നേഹ, മകള്‍ അര്‍ഹ എന്നിവരെ അയാൻ കേക്ക് മുറിക്കുന്ന ചിത്രത്തില്‍ കാണാം. എന്നാൽ അല്ലുവിന്റെ മുഖം ചിത്രത്തിൽ കാണാനാകില്ല. പുതിയ ചിത്രത്തിലെ ലുക്ക് പുറത്താകാതിരിക്കാനാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 

ADVERTISEMENT

അയാന്റെ 11-ാം ജന്മദിനമാണ് കഴിഞ്ഞത്. അല്ലു ഇന്‍സ്റ്റയിലും എക്‌സിലും മകന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. ചിന്നി ബാബു (ചെറിയ മകന്‍) എന്നാണ് അല്ലു മകനെ പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT