ADVERTISEMENT

ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1992 ല്‍ പത്മശ്രീയും 2015 ല്‍ ദാദാ സാഹേബ് പുരസ്കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ‌

ദേശീയത പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ എഴുപതുകളില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ്. ഉപ്കര്‍, പുരബ് ഔര്‍ പശ്ചിമ്, റൊട്ടി കപടാ ഔര്‍ മകാന്‍ എന്നിവയാണ് സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങള്‍.

ADVERTISEMENT

1937 ല്‍ അബൗട്ടാബാദിലാണ് മനോജ്കുമാര്‍ ജനിച്ചത്. ഹരികിഷന്‍ ഗോസാമിയെന്ന പേര് നടന്‍ ദിലീപ്കുമാറിനോടുള്ള ആരാധനയെ തുടര്‍ന്ന് മനോജ്കുമാറെന്ന് മാറ്റുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT