ADVERTISEMENT

‘റെട്രോ’ ഡബ്ബിങ് പൂർത്തിയാക്കി സൂര്യ. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള താരത്തിന്റെ വിഡിയോ കാർത്തിക് സുബ്ബരാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറൽ ആണ്. ‘The One’ dubbing Done !! Cut n Rightu...’ എന്നാണ് വിഡിയോയ്ക്കൊപ്പം കാർത്തികം കുറിച്ചത്.  

സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ‘റെട്രോ’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള വിഡിയോയാണ് കാർത്തിക് സുബ്ബരാജ് പങ്കുവച്ചിരിക്കുന്നത്. വിഡിയോയുടെ അവസാനം ഇരുവരും ഒന്നിച്ചുള്ള ജിബിലി സ്റ്റൈൽ ചിത്രവും കാണാം.

ADVERTISEMENT

മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT