സൂര്യ നായകനാകുന്ന ‘റെട്രോ’ റിലീസിന് ഒരുങ്ങുമ്പോൾ, ചിത്രത്തിന്റെ ട്രെയിലറിലെ ഐറ്റം ഡാൻസിന്റെ രംഗം ചൂണ്ടിക്കാട്ടി താരത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയ്ക്ക് വിമർശനം.
മുമ്പ് ഐറ്റം ഡാന്‍സിനെതിരായ ജ്യോതികയുടെ പരാമര്‍ശം ഓർമിപ്പിച്ചാണ് വിമർശനം. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഡാന്‍സ് കളിക്കാനും നായകനെ പുകഴ്ത്താനുമുള്ള ഉപകരണം മാത്രമായാണ് നടിമാരെ ഉപയോഗിക്കുന്നതെന്നായിരുന്നു ജ്യോതിക പറഞ്ഞത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ചിത്രങ്ങളില്‍ ഈ വിമര്‍ശനം ബാധകമല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സൂര്യയ്ക്കും ജ്യോതികയ്ക്കും പങ്കാളിത്തമുള്ള 2ഡി എന്‍റര്‍ടെയിന്‍മെന്റാണ് റെട്രോ നിര്‍മിക്കുന്നത്.
അതേസമയം മെയ് ഒന്നിനാണ് റെട്രോ റിലീസ്. പൂജ ഹെഗ്ഡേയാണ് നായിക.