തമിഴ് നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൻ താരം ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് ജനിച്ചു. വിഷ്ണു ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചു. വിഷ്ണുവിന്റെയും ജ്വാലയുടെ നാലാം വിവാഹവാർഷിക ദിനത്തിലാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്.
‘ഞങ്ങൾക്കു പെൺകുഞ്ഞ് പിറന്നു. ആര്യൻ മൂത്ത ചേട്ടനായി. ഇന്ന് ഞങ്ങളുടെ നാലാം വിവാഹവാർഷികദിനം കൂടിയാണ്. ഇതേദിവസം തന്നെ ഞങ്ങൾക്കൊരു അമൂല്യമായ സമ്മാനം കൂടി ദൈവം തന്നിരിക്കുന്നു’. – വിഷ്ണു വിശാലിന്റെ വാക്കുകൾ.
2021 ഏപ്രിൽ മാസമായിരുന്നു ഇവരുടെ വിവാഹം. വിഷ്ണുവിന്റെയും ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. വിഷ്ണുവിന്റെ ആദ്യ ബന്ധത്തിലെ കുട്ടിയാണ് ആര്യൻ.