ചലച്ചിത്രപ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ് തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറും ഭാര്യയും നടിയുമായ ശാലിനിയും. അജിത് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇല്ലാത്തയാളാണെങ്കിലും ശാലിനി സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായി.
ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെയും മനോഹരമായ ഒരു വിഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ. ഇരുവരും ഒന്നിച്ച് കേക്ക് മുറിച്ച്, പരസ്പരം മധുരം പങ്കുവച്ച് ആഘോഷിക്കുന്നതാണ് വിഡിയോയിൽ. ക്യൂട്ട് ലുക്കിലാണ് രണ്ടാളും. ആരാധകർ ഇതിനോടകം വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
അതേ സമയം അജിത് നായകനായ ഗുഡ് ബാഡ് അഗ്ലി വൻ വിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷയാണ് നായിക. സിമ്രൻ മറ്റൊരു മുഖ്യവേഷത്തിലെത്തുന്നു.