ADVERTISEMENT

ടെലിവിഷന്‍ നടി പാര്‍വതി വിജയ്‌ വിവാഹമോചിതയായി. ഭർത്താവും ടെലിവിഷന്‍ ക്യാമറാമാനുമായ അരുണും താനും വേർപിരിഞ്ഞതായി യൂട്യൂബ് ചാനലിലെ പുതിയ വ്ലോഗിലൂടെ പാര്‍വതി അറിയിച്ചു.

‘‘ഞങ്ങള്‍ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോള്‍ ചേച്ചിയുടെ വീട്ടില്‍ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസം. മകള്‍ യാമിയും കൂടെയുണ്ട്.

ADVERTISEMENT

പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതല്‍ പേര്‍ക്കും അറിയാന്‍ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാന്‍ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല.

ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ പോലും വിമര്‍ശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകള്‍ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങള്‍ പറയാനെന്ന് മാത്രം ഞാന്‍ ഓര്‍മിപ്പിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോള്‍ മറ്റുള്ളവര്‍ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്.

ADVERTISEMENT

എന്തായാലും ഞങ്ങള്‍ ഡിവോഴ്‌സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതല്‍ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല’. – പാര്‍വതി പറയുന്നു

നടി മൃദുല വിജയ്‌യുടെ സഹോദരിയാണ് പാര്‍വതി. പാർവതിയുടെയും അരുണിന്റെയും രഹസ്യവിവാഹമായിരുന്നു.

ADVERTISEMENT
ADVERTISEMENT