ജിപി എന്ന ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും പ്രേക്ഷകരുടെ പ്രിയതാരദമ്പതികളാണ്. ഇപ്പോഴിതാ, ഗോപികയുടെ സഹോദരി കീര്‍ത്തനയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് ഗോവിന്ദ് പത്മസൂര്യ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.
‘മാടമ്പള്ളിയിലെ മനോരോഗി നീ വിചാരിക്കുന്നതു പോലെ ശ്രീദേവിയല്ല...’ എന്നു തുടങ്ങുന്ന, മണിച്ചിത്രത്താഴിൽ മോഹൽലാൽ പറയുന്ന ഡയലോഗിന്റെ പശ്ചാത്തലത്തിലാണ് ജിപിയുടെ റീൽ. ഗോപികയെയും ജിപിയെയും ദൃശ്യങ്ങളിൽ കാണാം. ‘ഹാപ്പി ബർത്ത്ഡേ മിട്ടായി, നിന്റെ ശല്യം ഞാൻ മിസ് ചെയ്യുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം ഗോവിന്ദ് പത്മസൂര്യ കുറിച്ചത്. ‘നന്ദി ഉണ്ട് ബ്രോ’ എന്നാണ് കീർത്തന വിഡിയോയ്ക്കു താഴെ കമന്റായി കുറിച്ചത്.