റീൽസ് വിഡിയോകളിൽ അഭിനയിക്കുന്നതിനു താൻ നേരിടുന്ന സൈബർ ആക്രമണങ്ങളോടു പ്രതികരിച്ച് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി.
‘ഞാൻ അഭിനയിക്കുന്നത് എന്റെ മക്കൾക്ക് നാണക്കേടാ, എന്ന് പറഞ്ഞവർക്ക്. അതേ എന്റെ രണ്ടും മക്കളുമായി ഞാൻ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ, ഇന്നലെ രാത്രി ഞങ്ങൾ എടുത്ത സെൽഫിയാണ്, കിച്ചു എന്റെ മൂത്തമോൻ, എന്റെ ഋതുവിനേക്കാൾ സ്നേഹം അൽപം കൂടുതൽ എന്റെ കിച്ചുവിനോടാ, കാരണം അവൻ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്... നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പോബ്ലം’.– മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രേണു സുധി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് ഇപ്പോൾ രേണു സുധി. റീൽ വിഡിയോകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് രേണു സുപരിചിതയായത്.