തൊണ്ടയിൽ അർബുദ ബാധിതനായിരുന്നു താന്‍ എന്നു വെളിപ്പെടുത്തി നടനും നിർമാതാവുമായ മണിയന്‍പിള്ള രാജു. ‘തുടരും’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് അടുത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് ചെവിയിൽ വേദന തോന്നിയതിനെ തുടർന്ന് പരിശോധിക്കുന്നത്. ചികിത്സയിൽ നാവിനു അടിയിൽ കാന്‍സര്‍ ആണെന്ന് കണ്ടെത്തുകയും റേഡിയേഷനും കീമോയുമടക്കമുള്ള ചികിത്സ എല്ലാം പൂർത്തിയാവുകയും ചെയ്തു. ഇപ്പോൾ മറ്റു മരുന്നൊന്നും ഇല്ല പക്ഷേ 16 കിലോ ശരീര ഭാരം കുറഞ്ഞുവെന്നും കൊച്ചിയിൽ നടന്ന എൺപതുകളിലെ താരങ്ങളുടെ കൂട്ടായ്മയില്‍ മണിയൻ പിള്ള രാജു പറഞ്ഞു.
‘സിനിമയിൽ വന്നിട്ട് ഇതെന്റെ അൻപതാമത്തെ വർഷമാണ്. ഏപ്രിൽ 20 ആം തീയതി എനിക്ക് 70 വയസ്സും തികഞ്ഞു. ആഘോഷം ഒന്നും ഇല്ല’. – മണിയന്‍പിള്ള പറഞ്ഞു.