ലോഹിതദാസിന്റെ മൂത്ത മകന്‍ ഹരികൃഷ്ണൻ വിവാഹിതനായി. ബിവ്യ ആണ് വധു. ഏപ്രിൽ രണ്ടിനായിരുന്നു വിവാഹം. വിവാഹചടങ്ങുകൾക്ക് ശേഷം ചാലക്കുടി കോസ്‌മോസ് ക്ലബില്‍ വച്ച് റിസപ്ഷൻ നടന്നു. സംവിധായകൻ സുന്ദര്‍ദാസ് ആയിരുന്നു സംഘാടകന്റെ റോളിൽ സജീവമായി നിന്നത്. സത്യന്‍ അന്തിക്കാട്, ലാൽ ജോസ്, സിബി മലയിൽ, കെപിഎസി ലളിത, ബ്ലെസി, കൈതപ്രം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.


