ശിക്കാരിശംഭു എന്ന ചിത്രത്തിന് വിജയ ചിത്രത്തിനു പിന്നാലെ പുതുമുഖങ്ങളെ അണിനിരത്തി മലയാളത്തിലും തമിഴിലുമായി സുഗീത് ഒരുക്കുന്ന ചിത്രമാണ് കിനാവള്ളി. പ്രണയവും സൗഹൃദവും ഇഴചേരുന്ന ചിത്രത്തിൽ അണിനിരക്കുന്നത് ഒരു കൂട്ടം പുതുമുഖങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നും ഒരു തട്ടു പൊളിപ്പൻ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കള്ളക്കഥക്കാരാണേ.. എന്ന ഗാനം ആലപിച്ചിരിക്കുന്നത് റംഷിയും റഫീഖ് റഹ്മാനും ചേർന്നാണ്. നിഷാദ് അഹമ്മദിന്റെതാണ് വരികൾ. ശശ്വന്തിന്റെതാണ് സംഗീതം.
കിനാവള്ളിയിലെ ഫാസ്റ്റ് നമ്പറായാണ് 'കള്ളക്കഥക്കാരാണേ'... എത്തുന്നത്. തകർപ്പൻ നൃത്തചുവടുകൾ ഗാനത്തിന് മികവേകുന്നു. ഹൊറർ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ശ്യാം ശീതൾ എ പി, വിഷ്ണു രാമചന്ദ്രൻ എന്നിവർ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് നവാഗതനായ വിവേക് മേനോൻ ആണ്.
ബേസ്ഡ് ഓണ്‍ എ ഫെയ്ക്ക് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഈ മാസം 27ന് ചിത്രം തീയറ്ററുകളിലെത്തും.