ADVERTISEMENT

മലയാളത്തിലെ ഹൊറർ സിനിമകളിൽ മുഖ്യ പേരുകളിൽ ഒന്നാണ് ‘ആകാശഗംഗ’. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ‘ആകാശഗംഗ 2’ വിന്റെ ടീസർ വിഡിയോ പുറത്തിറങ്ങി. ഭയപ്പെടുത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ടീസർ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. വിനയൻ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

1999 ൽ റിലീസ് ചെയ്ത്, ബ്ലോക്ക് ബസ്റ്റർ ആയി തകർത്തോടിയ ആകാശഗംഗ മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറി. ദിവ്യ ഉണ്ണിയും റിയാസുമായിരുന്നു നായികാ നായകൻമാർ. ബെന്നി പി നായരമ്പലം തിരക്കഥ ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു.

ADVERTISEMENT

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്‍, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2- വിലെ പ്രധാന താരങ്ങൾ. ടീസർ വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT