സ്റ്റൈലിലും ലുക്കിലും മമ്മൂട്ടി മലയാളികൾക്ക് മാതൃകയാണ്. പ്രായത്തിന്റെ കണക്കുകളെ തോൽപ്പിച്ച്, പതിറ്റാണ്ടുകളായി മമ്മൂക്ക മലയാളികളുടെ മുന്നിൽ ചുള്ളനായി നിറഞ്ഞു നിൽക്കുകയാണ്.
ഇപ്പോഴിതാ, താരം പങ്കുവച്ച തന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ. വെള്ള നിറത്തിലുള്ള പൈജാമയും കുർത്തയും കണ്ണടയുമായി, ചായ കുടിച്ചിരിക്കുകയാണ് താരം. ‘ടേക്കിങ്ങ് ദി സീറ്റ് ബാക്ക്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.
ജിയോ ബോബിയുടെ ‘കാതൽ’, റോബി വർഗ്ഗീസ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കണ്ണൂർ സ്ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെ റിലീസിനു തയാറെടുക്കുന്ന ചിത്രങ്ങൾ.