ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി പങ്കുവച്ച സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ നിന്നുള്ള ചിത്രങ്ങളാണിവ. ബ്രൗണ്‍ നിറത്തിലുള്ള പാന്റും ടീ ഷര്‍ട്ടും മഡ് ബ്രൗണ്‍ നിറത്തിലുള്ള ഓവര്‍ ഷര്‍ട്ടും കൂളിങ് ഗ്ലാസും ഒക്കെയായി തകർപ്പൻ ലുക്കിലാണ് താരം.

‘Once upon a time in Budapest’ എന്നാണ്ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്. തെലുങ്ക് ചിത്രമായ ‘ഏജന്റിന്റെ’ ചിത്രീകരണ സമയത്ത് പകർത്തിയതാണിത്. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT