ADVERTISEMENT

നടൻ ജോർജ് കോര എഴുതി സംവിധാനം ചെയ്ത്, ഷറഫുദ്ദീൻ നായകനായെത്തുന്ന ‘തോൽവി എഫ്‍സി’യുടെ ടീസര്‍ ശ്രദ്ധേയമാകുന്നു.

ബെംഗളൂരിൽ ഐടി ജോലി വിട്ട് സ്വന്തം നാട്ടിൽ ചായ് നേഷൻ എന്ന സംരംഭം ആരംഭിക്കുകയാണ് കുരുവിളയുടെ മൂത്ത മകൻ ഉമ്മൻ. കളിക്കുന്ന എല്ലാ കളികളിലും തോൽവി മാത്രം സ്വന്തമാക്കുകയാണ് കുരുവിളയുടെ രണ്ടാമത്തെ മകന്റെ ഫുട്ബോള്‍ ക്ലബ്ബായ തമ്പി എഫ്സി. ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ച് പറ്റിക്കപ്പെടുകയാണ് കുരുവിള. ഇവരുടേയും ഇവരുമായി ബന്ധപ്പെടുന്നവരുടേയും ജീവിതങ്ങളാണ് ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന സിനിമ. കുരുവിളയായി ജോണി ആന്റണിയും ഉമ്മനായി ഷറഫുദ്ദീനും എത്തുന്നു. കുരുവിളയുടെ ഇളയ മകന്റെ വേഷത്തിൽ എത്തുന്നത് സംവിധായകനാണ്. ‘തിരികെ’ എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര. ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുമാണ്.

ADVERTISEMENT

അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ, വിശാഖ് നായർ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ,എവിൻ, കെവിൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നേഷൻ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറിൽ എബ്രഹാം ജോസഫ് ആണ് നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളില്‍, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽ എന്നിവരാണ് സഹ നിർമാതാക്കൾ.

ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റ‍‍ര്‍, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍: ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT