ADVERTISEMENT

ഭാര്യയ്ക്ക് ഒമ്പതാം വിവാഹവാർഷിക ആശംസകൾ നേർന്ന് യുവനായകൻ ടൊവിനോ തോമസ്. കുറിപ്പും പ്രിയപ്പെട്ടവൾക്കും മക്കൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ കോർത്തൊരുക്കിയ ഒരു വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

‘കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഞങ്ങൾ രണ്ടിൽ നിന്ന് നാലായി വളർന്നു. ഒരു ജോഡിയിൽ നിന്ന് ഒരു ടീമിലേക്ക് എത്തി!
ഞങ്ങൾ എണ്ണമറ്റ ഓർമ്മകൾ സൃഷ്ടിച്ചു, ചിലപ്പോഴൊക്കെ ഞങ്ങള്‍ നേര്‍ത്തു, ചിലപ്പോഴൊക്കെ വളര്‍ന്നു...ഇതിനിടയില്‍ ഞങ്ങൾ എല്ലായ്പ്പോഴും പരസ്പരം ആശ്രയവും കരുത്തുമായി. ഒരു സംശയവുമില്ല, എന്റെ അസ്തിത്വത്തിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം നീയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹവാർഷിക ആശംസകൾ... ’.– ടൊവിനോ കുറിച്ചതിങ്ങനെ. താരത്തിന്റെ പോസ്റ്റിനു താഴെ നിരവധി സഹതാരങ്ങളും സുഹൃത്തുക്കളും ആരാധകരും ആശംസകള്‍ അറിയിക്കുന്നുണ്ട്.

ADVERTISEMENT

അതേസമയം, അജയന്റെ രണ്ടാം മോഷണം, നടികർ തിലകം, അദൃശ്യജാലകങ്ങൾ, അന്വേഷിപ്പിൻ കണ്ടെത്തും, ഐഡന്റിന്റി, എമ്പുരാൻ എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ.

ADVERTISEMENT
ADVERTISEMENT