ADVERTISEMENT

200 കോടി രൂപ കലക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയെന്ന ചരിത്രനേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’. 25 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഈ കുതിപ്പ്.

ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിനൊപ്പം തമിഴ്നാട്ടിലും തരംഗമായി. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ അൻപത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോർഡും മഞ്ഞുമ്മലിന് സ്വന്തമാണ്.

ADVERTISEMENT

കേരളത്തിലെ തിയറ്ററുകളിൽ നിന്നു ചിത്രത്തിനു ലഭിച്ചത് 60 കോടി രൂപയാണ്. കർണാടകയിൽ നിന്നു 11 കോടി. ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്.

ADVERTISEMENT
ADVERTISEMENT