നമ്മള്‍ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും വർഗം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ നടിയാണ് രേണുക മേനോന്‍. എന്നാൽ വിവാഹ ശേഷം സിനിമ വിട്ട താരം ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ്. ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കാലിഫോര്‍ണിയിലാണ് താരം താമസിക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ഇപ്പോഴിതാ, നൃത്തവേഷത്തിൽ കുടുംബത്തോടൊപ്പം നിൽക്കുന്ന രേണുക മേനോന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അമ്മയെ പോലെ മൂത്ത മകളും നൃത്തവേഷത്തിലാണ്.
നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.