ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണനെയും ചന്തു സലിംകുമാറിനെയും പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് വിജയൻ എഴുതി സംവിധാനം ചെയ്യുന്ന ‘ഇടിയൻ ചന്തു’വിന്റെ ടീസർ ശ്രദ്ധേയമാകുന്നു. പീറ്റർ ഹെയ്ൻ ഒരുക്കുന്ന ഗംഭീര സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ ആകർഷണം.

പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ടീസറിൽ. ക്രിമിനൽ പൊലീസുകാരനായ അച്ഛനെ കണ്ടു വളരുന്ന ചന്തുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. ദീപക് ദേവ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഘ്‌നേഷ് വാസുവാണ്. വി.സാജൻ ആണ് എഡിറ്റർ.

ADVERTISEMENT

സലിംകുമാർ, ലാലു അലക്സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജൂലൈ 16ന് ‘ഇടിയൻ ചന്തു’ പ്രദർശനത്തിനെത്തും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT