ADVERTISEMENT

നടൻ ബൈജു സന്തോഷിന്റെ കാർ അപകടത്തിൽ പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്നത് താനല്ലെന്ന് താരത്തിന്റെ മകൾ ഐശ്വര്യ സന്തോഷ്.

‘എന്റെ അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാർത്തകളിൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നെന്നു എല്ലാവരും പറയുന്ന വ്യക്തി ഞാനല്ല. അത് എന്റെ അച്ഛന്റെ കസിന്റെ മകളാണ്. ഭാഗ്യവശാൽ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാൻ ഇതൊരു സ്റ്റോറിയായി പോസ്റ്റ് ചെയ്യുന്നു’.– ഐശ്വര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ADVERTISEMENT

ഞായറാഴ്ച അർധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്തു വച്ചാണ് ബൈജു ഓടിച്ച കാർ അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം വീണ്ടും വേഗത്തിൽ മുന്നോട്ടു പോയി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അതേസമയം താരം മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് പറയുന്നു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടർ റിപ്പോർട്ട് നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT