ADVERTISEMENT

കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിന്റെ സമ്മാനദാനചടങ്ങിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് പിണഞ്ഞ അബദ്ധത്തിന്റെ വിഡിയോ വൈറലായിരുന്നു. പിന്നാലെ താരത്തെ ട്രോളി അടുത്ത കൂട്ടുകാരായ സഞ്ജു സാസണും ടൊവിനോ തോമസും ‌എത്തിയതോടെ സംഭവം വലിയ വാർത്തയായി.

ഇപ്പോഴിതാ ട്രോളുകൾക്ക് രസികൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ബേസില്‍. ‘കൈ കിട്ടിയില്ലെങ്കിലും കപ്പ്‌ കിട്ടി ഗയ്‌സ്’ എന്നാണ് ചടങ്ങിനിടെയിലെ ഒരു മനോഹരചിത്രം പങ്കുവച്ച് ബേസിൽ കുറിച്ചത്. പോസ്റ്റിൽ ടൊവിനോയെയും സഞ്ജുവിനേയും ബേസില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ADVERTISEMENT

എന്നാൽ ഈ പോസ്റ്റിനെയും ട്രോളി രംഗത്തെത്തിയിരിക്കുന്നു നസ്രിയ നസീം. ‘മെയ്ന്‍ ഫോട്ടോ എവിടെ’ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ‘നീയും എന്നെ’ എന്നാണ് ബേസിലിന്റെ മറുപടി.

കേരള സൂപ്പര്‍ ലീഗ് മല്‍സരത്തിന്റെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലില്‍ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി കാലിക്കറ്റ് എഫ്സി ചാമ്പ്യന്മാരായിയിരുന്നു. ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്‌സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ എത്തുകയുണ്ടായി.

ADVERTISEMENT

ചടങ്ങില്‍ ഫോര്‍സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ഹസ്തദാനം നൽകാൻ ബേസിൽ കൈനീട്ടി. എന്നാൽ ആ താരം അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് മടങ്ങി. ഇതോടെ ബേസില്‍ പതിയെ താഴ്ത്തി. ആ വിഡിയോ ട്രോൾ രൂപത്തിൽ വൈറല്‍ ആയതിനു താഴെ ടൊവിനോ തോമസ് ചിരിക്കുന്ന ഇമോജി കമന്‍റ് ആയി നൽകിയതോടെ സംഗതി വൈറൽ ആയി. ഇതിന് ‘നീ പക പോക്കുകയാണല്ലേടാ’എന്നായിരുന്നു ബേസിലിന്റെ മറുപടി.‘കരാമ ഈസ് എ ബീച്ച്’ എന്നു ടൊവിനയോടെ മറുപടിയും എത്തി.
അടുത്തിടെ, ടൊവിനോ നിർമിച്ച് ബേസിൽ നായകനാകുന്ന മരണമാസ് എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിനിടെ പൂജാരി ആരതി നല്‍കിയപ്പോള്‍ കൈ നീട്ടിയ ടൊവിനോയെ കാണാതെ പൂജാരി പോയിരുന്നു. സംഭവം കണ്ട ബേസില്‍ താരത്തെ നോക്കി ചിരിക്കുകയും തുടര്‍ന്ന് പരിഹസിക്കുകയും ചെയ്ത വിഡിയോ വൈറല്‍ ആയിരുന്നു. ഇതിനുള്ള ടൊവിയുടെ പ്രതികാരമാണ് ഇപ്പോഴത്തേതെന്ന് ആരാധകർ രസകരമായി കമന്റിടുന്നു.


ADVERTISEMENT
ADVERTISEMENT