ADVERTISEMENT

നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കായി പണിത പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. വീടുനിർമാണത്തിന് എത്തിയ അതിഥി തൊഴിലാളികൾക്കൊപ്പമുള്ള ചിത്രവും താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

ഗൃഹപ്രവേശനത്തിന് കുരുത്തോല കൊണ്ടുള്ള അലങ്കാരങ്ങളാണ് ഒരുക്കിയത്. കസിൻസ് എല്ലാവരും ചേർന്നാണ് കുരുത്തോല അലങ്കാരങ്ങൾക്ക് നേതൃത്വം നൽകിയത്

ADVERTISEMENT

‘വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു റിട്ടയർമെൻഡ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകൾ’ ചിത്രങ്ങൾക്കൊപ്പം അർച്ചന കവി കുറിച്ചു.

ദീർഘകാലമായി അർച്ചനയും കുടുംബവും ഡൽഹിയിലാണ് താമസം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT