ബ്ലോക്ക് ബസ്റ്റർ വിജയത്തിലേക്കു കുതിച്ച് മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘തുടരും’. രണ്ടാം ദിനം 24 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്. ഇതോടെ ചിത്രം ഇതുവരെ നേടിയ കലക്ഷൻ 40 കോടിയായി. വരും ദിവസങ്ങളിൽ സിനിമയുടെ കലക്‌ഷൻ കുത്തനെ ഉയരാനാണ് സാധ്യത. വെള്ളിയാഴ്ച മുതൽ പല തിയറ്ററുകളിലും അർദ്ധരാത്രി പ്രത്യേക ഷോ നടന്നു.
2 മണിക്കൂർ 46 മിനിറ്റാണ് സിനിമയുടെ റൺ ടൈം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശോഭനയാണ് നായിക. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയത്.