ADVERTISEMENT

സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പന്‍’ലെ തന്റെ ലുക്ക് പങ്കുവച്ച് ബോളിവുഡ് താരം കബീർ ദുഹാൻ സിങ്. പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ കബീർ. തന്റെ ഷെഡ്യൂൾ പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ താരമാണ് കബീർ ദുഹാൻ സിങ്. മാർക്കോയിലെ വില്ലൻ വേഷത്തിനു ശേഷം കബീർ ദുഹാൻ സിങ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഒറ്റക്കൊമ്പൻ’.

ADVERTISEMENT

സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഒറ്റക്കൊമ്പൻ’ ഒരുങ്ങുന്നത്. രചന – ഷിബിൻ ഫ്രാൻസിസ്. ഒരു ക്ലീൻ ഫാമിലി ആക്‌ഷൻ ഡ്രാമ ആയി ഒരുക്കുന്ന ചിത്രമാണിത്.

ADVERTISEMENT
ADVERTISEMENT