ADVERTISEMENT

‘തുടരും’ വൻ വിജയം നേടി പ്രദർശനം തുടരുമ്പോൾ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ തരുൺ മൂർത്തി. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി. ‘ടോർപിഡോ’ എന്നു പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നസ്‌ലിൻ, ഗണപതി, തമിഴ് താരം അർജുൻ ദാസ് എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. നടൻ ബിനു പപ്പു ആണ് ടോർപിഡോയ്ക്കു തിരക്കഥയൊരുക്കുന്നത്. ആഷിഖ് ഉസ്മാൻ നിർമിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT