ശോഭനയുടെ കടുത്ത ആരാധകനാണ് താനെന്നും ഒപ്പം അഭിനയിക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളായിരുന്നുവെന്നും നടൻ പ്രകാശ് വർമ.
‘ശോഭന മാഡം. എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഒരു തലമുറ മുമ്പുള്ള ഏതൊരു മലയാളി പുരുഷന്റെയും കൗമാരകാല പ്രണയമാണ് നിങ്ങൾ. ഞങ്ങൾ നിങ്ങളെ കണ്ടാണ് വളർന്നത്. സുന്ദരിയായ, തിളക്കമുള്ള പ്രതിഭാശാലിയും അതിശയകരമായ ധൈര്യശാലിയായ വ്യക്തിയാണ് നിങ്ങൾ.
ജോർജ് സാറിന്റെ ഭീഷണിക്കു കീഴിൽ സഹിക്കേണ്ടി വന്ന പീഡനങ്ങൾ ചിത്രീകരിക്കുന്ന വേളയിൽ നേരിടേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളെല്ലാം അവഗണിച്ച് നമ്മുടെ കോമ്പിനേഷൻ സീനുകൾ ചിത്രീകരിക്കാൻ അങ്ങേയറ്റം ഊഷ്മളതയോടെയും സ്നേഹത്തോടെയുമാണ് മാഡം സഹകരിച്ചത്.
എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയേയും നിങ്ങളോടൊത്തുള്ള മനോഹരമായ നിമിഷങ്ങളേയും ഞാൻ എന്നും വിലമതിക്കും. എനിക്കുകൂടി നിങ്ങളുടെ അഭിനയജീവിതത്തിൽ ഇടം നൽകിയതിന് നന്ദി. എന്നെന്നും ഞാൻ ഒരു ഫാൻ ബോയ് ആയിരിക്കും’. – പ്രകാശ് വർമ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.