ADVERTISEMENT

അകാലത്തിൽ വിടപറഞ്ഞ ഫിലിം എഡിറ്റർ നിഷാദ് യൂസഫിന്റെ ഓർമയിൽ സംവിധായകൻ തരുൺ മൂർത്തി. തിയറ്ററുകളിൽ വിജയ പ്രദർശനം തുടരുന്ന തരുൺ മൂർത്തി - മോഹൻലാൽ ചിത്രം ‘തുടരും’ നിഷാദ് യൂസഫ് എഡിറ്റ് ചെയ്ത സിനിമയാണ്.

തുടരും എന്ന ചിത്രത്തിലെ ഒരു രംഗത്തിൽ നിഷാദ് യൂസഫ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സീനിന്റെയും ഇതിന്റെ ലൊക്കേഷനിൽനിന്നുള്ളതുമായ ഏതാനും ചിത്രങ്ങളും തരുൺ മൂർത്തി പങ്കുവെച്ചിട്ടുണ്ട്. സഹോദരാ, നമ്മുടെ ചിത്രം തകർത്തോടുകയാണ്. നിന്റെ ജോലി ആളുകൾക്കിടയിൽ സംസാരവിഷയമായിരിക്കുകയാണ് എന്നാണ് തരുൺ മൂർത്തി ഇതിനൊപ്പം എഴുതിയത്.

ADVERTISEMENT

ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ്. തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, കങ്കുവ, ബസൂക്ക എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കഴിഞ്ഞവർഷം ഒക്ടോബറിൽ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ADVERTISEMENT
ADVERTISEMENT