മലയാള സിനിമയുടെ നൃത്ത സൗന്ദര്യമാണ് വിനീത്. അഭിനയത്തിനൊപ്പം നൃത്ത വേദികളിലും തന്റെ പ്രതിഭ അടയാളപ്പടുത്തിയ വിനീതിന്റെ വഴിയേ, നൃത്ത വേദിയിലേക്കു വലതുകാൽ വച്ച് കയറിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ കുമാരി അവന്തി വിനീത്. നൃത്തലോകത്തെ മഹനീയ സാന്നിധ്യമായ ഡോ.പത്മ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയാണ് അവന്തി. അവന്തിയുടെ അരങ്ങേറ്റത്തിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
നൃത്ത–അഭിനയ ലോകത്തെ മലയാളികളുടെ ഹരമായ ശോഭനയായിരുന്നു ചടങ്ങിൽ മുഖ്യാതിഥി. സംവിധായകൻ ഹരിഹരൻ ഉൾപ്പടെയുള്ള പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ സുന്ദരമാക്കി. ചെന്നൈയിൽ വച്ചായിരുന്നു ചടങ്ങ്.

വിഡിയോ കാണാം: