സാരി ലുക്കിലുള്ള തന്റെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരപുത്രി മാളവിക ജയറാം. പച്ച സാരിയില്‍ മനോഹരിയായ മാളവികയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
മലയാളത്തിന്റെ പ്രിയതാരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക. ഒരു മ്യൂസിക് വിഡിയോയില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. ‘മായം സെയ്തായ് പൂവേ’ എന്ന മ്യൂസിക് വിഡിയോയിലാണ് അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയത്.