ADVERTISEMENT

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അന്‍പോടു കണ്‍മണി’യുടെ കണ്‍സെപ്റ്റ് പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു. ലിജു തോമസ് ആണ് സംവിധാനം. പ്രണയത്തില്‍ നിന്നു വിവാഹത്തിലേക്ക് എത്തുന്ന രണ്ടുപേര്‍ കടന്നുപോകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് പ്രമേയം.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മിക്കുന്ന ‘അന്‍പോടു കണ്‍മണി’യുടെ രചന അനീഷ് കൊടുവള്ളിയാണ്. അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

സരീന്‍ രവീന്ദ്രന്‍ ഛായാഗ്രഹണവും സുനില്‍ എസ്. പിള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. വരുന്ന നവംബര്‍ മാസത്തില്‍ ഈ ചിത്രം തിയറ്ററുകളില്‍ എത്തും.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT