ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യുടെ ട്രെയിലർ എത്തി. പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മുത്തങ്ങ ഭൂസമരവും അതിനെ തുടർന്നുണ്ടായ പൊലീസ് വെടിവെപ്പുമാണ് കഥാ പശ്ചാത്തലമത്രേ.
ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് വെഞ്ഞാറമൂട് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ, നോബിൾ തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം. ബാദുഷ, ഛായാഗ്രഹണം വിജയ്. എഡിറ്റർ ഷമീർ മുഹമ്മദ്. മേയ് 16ന് നരിവേട്ട പ്രദർശനത്തിനെത്തും.